---
title: "പിപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്പ്മെൻ്റിൻ്റെ നേതൃത്വത്തിൽ ജില്ലയിൽ പുതുതായി ആരംഭിച്ച 100 ലൈബ്രറികളുടെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിർവഹിച്ചു"
english_title: "Of the People's Mission for Social Development"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30055/Of the-People's-Mission-for-Social-Development"
published_at: "2022-03-06T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6224515a8e4af_Picsart_22-03-06_11-44-20-457.jpg"
keywords: []
---

# പിപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്പ്മെൻ്റിൻ്റെ നേതൃത്വത്തിൽ ജില്ലയിൽ പുതുതായി ആരംഭിച്ച 100 ലൈബ്രറികളുടെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിർവഹിച്ചു

> **Lead Summary:** പിപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്പ്മെൻ്റിൻ്റെ നേതൃത്വത്തിൽ ജില്ലയിൽ പുതുതായി ആരംഭിച്ച 100 ലൈബ്രറികളുടെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിർവഹിച്ചു.

## Article Content

പിപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്പ്മെൻ്റിൻ്റെ നേതൃത്വത്തിൽ ജില്ലയിൽ പുതുതായി ആരംഭിച്ച 100 ലൈബ്രറികളുടെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിർവഹിച്ചു.

ഞായറാഴ്ച്ച രാവിലെ കണ്ണൂർ കേരള ബാങ്ക് ഹാളിൽ 100 വസന്തം എന്ന പേരിൽ നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ലൈബ്രറികളുടെ പ്രഖ്യാപനം നടത്തിയത്. ഡോ. വി ശിവദാസൻ എം.പി അധ്യക്ഷത വഹിച്ചു.

മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ ഉപഹാര സമർപ്പണം നടത്തി. പ്രമുഖ സാഹിത്യകാരന്മായ ടി പത്മനാഭൻ, എം മുകുന്ദൻ എന്നിവർ സംസാരിച്ചു. മേയർ ടി.ഒ.മോഹനൻ, രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽഎ, പിപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്പ്മെൻ്റ് കോഡിനേറ്റർ ടി കെ ഗോവിന്ദൻ മാസ്റ്റർ, ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് മുകുന്ദൻ മംത്തിൽ, സെക്രട്ടറി പി കെ വിജയൻ പങ്കെടുത്തു.

സാമൂഹിക വികസനത്തിനുള്ള ജനകീയ യജ്ഞത്തിൻ്റെ ഭാഗമായാണ് ജില്ലയിൽ 100 പുതിയ ലൈബ്രറികൾ പ്രവർത്തനം തുടങ്ങിയത്.  പുതുതായി തുടങ്ങിയ ലൈബ്രറിയിൽ കൂടുതലും ആദിവാസി ജനസാന്ദ്രത കൂടുതലുള്ള മലയോര മേഖലയിലാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30055/Of the-People's-Mission-for-Social-Development)